Jump to content

വാണക്കുറ്റി രാമൻപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vanakkutty Raman Pillai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാണക്കുറ്റി രാമൻപിള്ള

മലയാളചലച്ചിത്രനടനും പത്രപ്രവർത്തകനുമായിരുന്നു വാണക്കുറ്റി രാമൻപിള്ള. പി.കെ. രാമൻപിള്ള എന്നാണ് യഥാർഥ നാമം. ചലച്ചിത്രനടനായിരുന്ന ആദ്യ പത്രപ്രവർത്തകനാണ് ഇദ്ദേഹം.[1] ഹാസ്യസാഹിത്യം, നാടകം, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന തുടങ്ങിയ മേഖലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. കൂടാതെ പാരഡി ഗാനരചനയിലും ശ്രദ്ധേയനായിരുന്നു.

കോട്ടയം പെരുന്തുരുത്തിയിൽ പാറയിൽ നീലകണ്ഠപ്പിള്ളയുടേയും പുല്ലാപ്പള്ളിൽ പാപ്പിയമ്മയുടേയും മകനായി 1919-ൽ മാങ്ങാനത്ത് ജനിച്ചു. മലയാള മനോരമയിൽ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്നു. അൻപതോളം നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1] 1972 ജൂലൈ 30-ന് 53-ആം വയസ്സിൽ അന്തരിച്ചു. ഭാര്യ കെ. ഭവാനിയമ്മ. മക്കൾ, വിജയചന്ദ്രിക,വസന്ത കുമാരി, ദേവാനന്ദ്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

  • വാണക്കുറ്റിയുടെ വിനോദ കഥകൾ
  • ഞായറാഴ്ച കച്ചേരി
  • ഇവരെ സൂക്ഷിക്കണം
  • അതിഥികൾ
  • കുഞ്ചുപിള്ളയുടെ പദയാത്ര
  • മാക്രി കവി പോലീസ്
  • എല്ലു തിരിച്ചു കിട്ടണം

അവലംബം[തിരുത്തുക]

"https://ml.chped.com/w/index.php?title=വാണക്കുറ്റി_രാമൻപിള്ള&oldid=3968740" എന്ന താളിൽനിന്ന് ശേഖരിച്ചത്