Jump to content

ജോസഫ് പീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Joseph Peet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാവേലിക്കര ക്രൈസ്റ്റ് ചർച്ചിലെ ജോസഫ് പീറ്റിന്റെ ശവകുടീരം

ബെഞ്ചമിൻ ബെയ്‌ലിയുടെ സമകാലീനായിരുന്ന സി.എം.എസ്. മിഷണറിയും മലയാള ഭാഷാപണ്ഡിതനുമായിരുന്നു, ജോസഫ് പീറ്റ് (ഇംഗ്ലീഷ്: Joseph Peet)(1801 ഫെബ്രുവരി 1 -1865 ഓഗസ്റ്റ് 11). മലയാളഭാഷാ വ്യാകരണ സംബന്ധിയായി അദ്ദേഹം രചിച്ച 'A Grammar of the Malayalim Language' എന്ന ഗ്രന്ഥം 1841ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ചു.

ബെഞ്ചമിൻ പീറ്റിന്റെയും എലിസബത്ത് ലാഫോണ്ടിന്റെയും മകനായി 1801 ഫെബ്രുവരി 1-ന് ലണ്ടനിലെ സ്പിറ്റൽഫീൽഡിൽ ജനിച്ചു. 1792 മേയ് 27-നാണ് ബെഞ്ചമിൻ എലിസബത്തിനെ വിവാഹം കഴിച്ചത്. 1884 ഫെബ്രുവരി 22-ന് സ്പെയിൽഫീൽഡിലെ ദേവാലയത്തിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിച്ചു.

ഇദ്ദേഹം മൂന്ന് തവണ വിവാഹിതനായിരുന്നു. ഒന്നും രണ്ടും ഭാര്യമാർ നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. മാവേലിക്കര പീറ്റ് മെമ്മെറിയൽ ട്രെയിനിങ് കോളേജിനു ഇദ്ദേഹത്തിന്റെ നാമമാണ് നൽകിയിരിക്കുന്നത്.

1865 ഓഗസ്റ്റ് 11 ജോസഫ് പീറ്റ് അന്തരിച്ചു. 63-ആം വയസ്സിൽ അന്തരിച്ച ജോസഫിന്റെ മരണകാരണം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഓഗസ്റ്റ് 12-ന് മാവേലിക്കരയിലെ ക്രൈസ്റ്റ് ചർച്ചിൽ ഇദ്ദേഹത്തെ സംസ്കരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.chped.com/w/index.php?title=ജോസഫ്_പീറ്റ്&oldid=2548384" എന്ന താളിൽനിന്ന് ശേഖരിച്ചത്