Jump to content

ആലിസൺ ഹർഗ്രീവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alison Hargreaves എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലിസൺ ഹർഗ്രീവ്സ്
ആലിസൺ ഹർഗ്രീവ്സ് കാങ്ടേഗ കീഴടക്കുന്നു. (1986 മേയ് 1)
Personal information
പേര്ആലിസൺ ഹർഗ്രീവ്സ്
ദേശീയതബ്രിട്ടീഷ്
ജനനം(1962-02-17)17 ഫെബ്രുവരി 1962
ഡെർബിഷയർ, ഇംഗ്ലണ്ട്
മരണം13 ഓഗസ്റ്റ് 1995(1995-08-13) (പ്രായം 33)
കെ2
Climbing Career
Type of climberപർവ്വതാരോഹണം

ബ്രിട്ടീഷ് പർവ്വതാരോഹകയാണ് ആലിസൺ ജെയ്ൻ ഹർഗ്രീവ്സ് (ഇംഗ്ലീഷ് : Alison Jane Hargreaves) (1962 ഫെബ്രുവരി 17 - 1995 ഓഗസ്റ്റ് 13). 1995 മേയ് 13-ന് ഇവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയിരുന്നു. മറ്റാരുടെയും സഹായമോ ഓക്സിജൻ സിലിണ്ടറോ ഇല്ലാതെയാണ് ദൗത്യം പൂർത്തിയാക്കിയത്.[1][2] എവറസ്റ്റ് കൂടാതെ ആൽപ്സ് പർവ്വതനിരകൾ, നേപ്പാളിലെ 6812 മീറ്റർ ഉയരമുള്ള അമ ദബലം എന്നിവയും ഇവർ കീഴടക്കിയിട്ടുണ്ട്.[3] 1995 ഓഗസ്റ്റ് 13-ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് കെ2 കീഴടക്കിയ ശേഷം തിരിച്ചിറങ്ങുമ്പോൾ ചുഴലിക്കാറ്റിൽപ്പെട്ട് ഹർഗ്രീവ്സ് മരണമടഞ്ഞു.

കുടുംബം[തിരുത്തുക]

1962 ഫെബ്രുവരി 17-ന് ബ്രിട്ടനിലെ ഡെർബിഷെയറിലുള്ള ബെൽപ്പർ എന്ന സ്ഥലത്താണ് ആലിസൺ ഹർഗ്രീവ്സ് ജനിച്ചത്.[4] ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളായ എവറസ്റ്റ്, കെ2, കാഞ്ചൻജംഗ എന്നിവ ഒറ്റയ്ക്കു കീഴടക്കണമെന്നായിരുന്നു ഹർഗ്രീവ്സിന്റെ ആഗ്രഹം. ജെയിംസ് ബെല്ലാഡിനെയാണ് ഇവർ വിവാഹം കഴിച്ചത്. ഗർഭിണിയായിരിക്കുന്ന സമയത്താണ് ആൽപ്സ് പർവ്വതനിരകളിലെ ഏറ്റവും പ്രയാസമേറിയ ഐഗർ എന്ന ഭാഗം ഹർഗ്രീവ്സ് കീഴടക്കുന്നത്.[5] മകൻ ടോം ബെല്ലാഡും പർവ്വതാരോഹകനാണ്. ഇദ്ദേഹവും ആൽപ്സ് പർവ്വതനിരകൾ കീഴടക്കിയിട്ടുണ്ട്.[6]

മൗണ്ട് കെ2 കീഴടക്കൽ[തിരുത്തുക]

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് മൗണ്ട് കെ2. സമുദ്രനിരപ്പിൽ നിന്ന് 8611 മീറ്റർ ഉയരമുള്ള ഈ കൊടുമുടി പാകിസ്താനിലാണ് സ്ഥിതിചെയ്യുന്നത്. മൗണ്ട് കെ2 കീഴടക്കുന്നത് എവറസ്റ്റ് കീഴടക്കുന്നതിനെക്കാൾ വെല്ലുവിളി നിറഞ്ഞതാണെന്നാണ് പർവ്വതാരോഹകർ പറയുന്നത്. 1995 ഓഗസ്റ്റ് 13-ന് രാവിലെ 6:45-ന് ആലിസൺ ഹർഗ്രീവ്സും സംഘവും മൗണ്ട് കെ2വിന്റെ നെറുകെയിലെത്തി. ഇവർ തിരിച്ചിറങ്ങുന്ന സമയത്തു വീശിയ ചുഴലിക്കാറ്റിൽപ്പെട്ട് ഹർഗ്രീവ്സും സംഘവും കൊല്ലപ്പെട്ടു.[7]

അവലംബം[തിരുത്തുക]

  1. Alison Hargreaves Biographical entry from EverestNews.com
  2. http://www.bbc.co.uk/timelines/zq8j2hv
  3. Scottish Climber Alison Hargreaves and Six Others Killed on K2 by Paul Roberts.
  4. < "Obituary: Alison Hargeaves". The Independent.
  5. Our Amazing Planet Staff (April 30, 2012). "8 Unsung Women Explorers". LiveScience.com. Retrieved April 30, 2012.
  6. http://www.telegraph.co.uk/men/active/11512774/Tom-Ballard-the-new-king-of-the-Alps.html
  7. Child, Greg (November 1995). "The Last Ascent of Alison Hargreaves". Outside magazine. {{cite news}}: Italic or bold markup not allowed in: |work= (help)
"https://ml.chped.com/w/index.php?title=ആലിസൺ_ഹർഗ്രീവ്സ്&oldid=2428476" എന്ന താളിൽനിന്ന് ശേഖരിച്ചത്