Jump to content

ഹീമറ്റോളജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന പഠനശാഖയാണ് ഹീമറ്റോളജി അഥവാ രക്തപഠനശാസ്ത്രം.(Hematology) രക്തം എന്ന അർതഥമുള്ള, ഹീം(haima )എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഹീമറ്റോളജി ഉത്ഭവിച്ചത്.രക്തപഠനത്തിൽ പ്രാവീണ്യം നേടിയ ആളാണ് ഹീമറ്റോളജിസ്റ്റ്. കാൻസറും അതു പോലെ മറ്റുപല രോഗങ്ങളും തിരിച്ചറിയാനും ചികിത്സിക്കാനും ഒരു ഹീമറ്റോളജിസ്റ്റ് സഹായിക്കുന്നു.

രക്തശേഖരണം[തിരുത്തുക]

കാപ്പിലറി രക്തം[തിരുത്തുക]

വളരെ കുറഞ്ഞ അളവിൽ, ഒന്നോ രണ്ടൊ തുള്ളി രക്തം മതിയാകുന്ന വേളകളിൽ ,അതിസൂക്ഷ്മ രക്തക്കുഴലുകളിൽ (കാപ്പിലറികളിൽ) നിന്നാണ് രക്തം ശേഖരിക്കുക. ഇതിനായി ലാൻസെറ്റ് എന്ന പ്രത്യേകതരം സൂചിയാണ് ഉപയോഗിക്കുന്നത്. കൈവിരളിന്റെ അഗ്രമാണ് ഇങ്ങനെ രക്തം ശേഖരിക്കാൻ പറ്റിയ ശരീരഭാഗം. തീരെ ചെറിയ കുട്ടികളിൽ കാലിന്റെ തള്ളവിരളിൽ നിന്നോ,ഉപ്പൂറ്റിയിൽ നിന്നോ രക്തം എടുക്കാവുന്നതാണ്.

വീനസ് ബ്ലഡ്[തിരുത്തുക]

കൂടുതൽ രക്തം ആവശ്യമായ പരിശോദനകൾക്ക് സിരകളിൽ നിന്നുള്ള രക്തമാണ് ഉപയോഗിക്കുന്നത്. കൈമടക്കിനോട് ചേർന്നുകാണുന്ന ക്യൂബിറ്റൽ ഫോസ എന്ന സിരയിൽ നിന്നാണ് സാധാരണയായി രക്തം ശേഖരിക്കുന്നത്.സിരാരക്തം ശേഖരിക്കാൻ സിറിഞ്ചും സൂചിയും അമിതരക്തശ്രാവം ഒഴിവാക്കാൻ ടൂർണിക്കേറ്റും ഉപയോഗിക്കുന്നു.ധമനിയെ അമർത്തി രക്തനഷ്ടം ഒഴിവാക്കുന്ന സംവിധാനമാണ് ടൂർണികെ അഥവാ രക്തതടസ്സശസ്ത്രം.

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

"https://ml.chped.com/w/index.php?title=ഹീമറ്റോളജി&oldid=3528348" എന്ന താളിൽനിന്ന് ശേഖരിച്ചത്