Jump to content

സൽമാൻ അബൂ സിത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പലസ്തീൻ അഭയാർഥികളെക്കുറിച്ച് നോട്ടിംഗ്ഹാം സർവകലാശാലയിൽ പ്രഭാഷണം നടത്തിയ ശേഷം സൽമാൻ അബു സിത്ത.

 

പലസ്തീൻ അഭയാർത്ഥികളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പേരിൽ പ്രസിദ്ധനായ ഒരു ഗവേഷകനാണ് സൽമാൻ അബൂ സിത്ത ( അറബി: سلمان ابو ستة ;1937-ൽ ജനനം). അഭയാർത്ഥികളുടെ തിരിച്ചുവരവിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുന്ന അബൂ സിത്ത, 1948-ലെ പലസ്തീൻ കൂട്ടപ്പലായനത്തെ ചരിതരേഖകളാക്കാനുള്ള രചനകൾക്ക് നേതൃത്വം നൽകി[1][2].

ജീവചരിത്രം[തിരുത്തുക]

1937 ൽ അബൂ സിത്ത എന്ന പലസ്തീൻ കുടുംബത്തിലാണ് സൽമാൻ ജനിച്ചത്. 1948-ൽ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് പലസ്തീൻ വിഭജനപദ്ധതി രൂപപ്പെടുകയും ജൂതരാഷ്ട്രം രൂപപ്പെടുകയും ചെയ്യുന്നത്. തുടർന്ന് സുരക്ഷാകാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തെയും മറ്റു വിദ്യാർത്ഥികളേയും നാട്ടിലേക്ക് തിരിച്ചയച്ചു.

ഹഗാന, സൽമാന്റെ ഗ്രാമം പിടിച്ചെടുക്കുകയും വീടുകൾ തീവെച്ചുനശിപ്പിക്കുകയും ചെയ്തതോടെ ഗാസയിൽ അഭയാർത്ഥിയായി മാറുകയും ചെയ്തു.

തുടർന്ന് കൈറോയിലെ അൽ-സൈദിയ സെക്കൻഡറി സ്കൂൾ, കൈറോ യൂണിവേഴ്സിറ്റി, ലണ്ടൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സിവിൽ എഞ്ചിനീയറിങിൽ ഡോക്ടറേറ്റ് നേറ്റിയ അദ്ദേഹം ലണ്ടൻ, കാനഡ, കുവൈത്ത് എന്നിവിടങ്ങളിൽ വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ വഹിച്ചുവന്നു.

  • പലസ്തീൻ നാഷണൽ കൗൺസിൽ അംഗം
  • റെഫ്യൂജി അഫയഴ്സിൽ ഗവേഷകനായി നാനൂറോളം പ്രബന്ധങ്ങൾ രചിച്ചു.
  • ഇന്റർനാഷണൽ ഡെവലപ്മെന്റ് ആൻഡ് കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സിൽ ഡയറക്റ്റർ
  • പലസ്തീൻ ലാൻഡ് സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റും
  • റൈറ്റ് ഓഫ് റിട്ടേൺ കോൺഗ്രസിന്റെ ജനറൽ കോഡിനേറ്റർ

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • The Return Journey (2007) Palestine Land Society, ISBN 0-9549034-1-2
  • Atlas of Palestine, 1917- 1966[പ്രവർത്തിക്കാത്ത കണ്ണി] Palestine Land Society (December 2010), ISBN 978-0-9549034-2-8
  • The Palestinian Nakba 1948: The register of depopulated localities in Palestine (Occasional Return Centre studies) (1998 reprinted 2000), Palestinian Return Centre, ISBN 1-901924-10-6
  • Mapping My Return, The American University in Cairo Press (May 2016), ISBN 9789774167300

ലേഖനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Irfan, Anne (20 January 2017). "Mapping my Return: a Palestinian memoir" (PDF). British Journal of Middle Eastern Studies. 44 (2): 283–284. doi:10.1080/13530194.2016.1272216.
  2. Abu Sitta, Salman (14–16 July 2006). "Back to Roots". Al-Awda. Retrieved 23 February 2014. Address to 4th International Convention, San Francisco.
"https://ml.chped.com/w/index.php?title=സൽമാൻ_അബൂ_സിത്ത&oldid=3621927" എന്ന താളിൽനിന്ന് ശേഖരിച്ചത്