Jump to content

മാൻഹോൾ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാൻഹോൾ
സംവിധാനംവിധു വിൻസന്റ്
നിർമ്മാണംഎം.പി. വിൻസന്റ്
തിരക്കഥഉമേഷ് ഓമനക്കുട്ടൻ
അഭിനേതാക്കൾറിൻസി, മുൻഷി ബൈജു, ശൈലജ, ഗൗരിദാസൻ നായർ, സുനി, സജി, മിനി രവി, സുന്ദർരാജ്
ഛായാഗ്രഹണംസജി കുമാർ
ചിത്രസംയോജനംഅപ്പു ഭട്ടതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം

ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥ പറയുന്ന മലയാള ചലചിത്രമാണ് മാൻഹോൾ. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.[1]മാധ്യമ പ്രവർത്തകയായ വിധു വിൻസന്റാണ് ഈ ചിത്രത്തിന്റെ സംവിധായിക. ഇവർ തന്നെ സംവിധാനം ചെയ്ത 'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്ററിയുടെ സ്വതന്ത്രാവിഷ്കാരമാണ് മാൻഹോൾ.

കഥ ചുരുക്കം[തിരുത്തുക]

ആലപ്പുഴ നഗരസഭയിലെ മാൻഹോൾ കരാർ തൊഴിലാളിയായ അയ്യസ്വാമി ജോലിക്കിടെ മരിക്കുകയും തുടർന്ന് മകൾ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

മാധ്യമ പ്രവർത്തകരായ സി ഗൌരീദാസൻ നായർ, സണ്ണിക്കുട്ടി എബ്രഹാം എന്നിവർ ചെറിയ വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. റിൻസി, മുൻഷി ബൈജു, ശൈലജ, സുനി, സജി, മിനി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=290376&Line=Directorate,%20Thiruvananthapuram&count=12&dat=07/10/2016[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.mathrubhumi.com/movies-music/news/manhole-malayalammovie-vidhuvincent-malayalam-news-1.1351680
"https://ml.chped.com/w/index.php?title=മാൻഹോൾ_(ചലച്ചിത്രം)&oldid=3641015" എന്ന താളിൽനിന്ന് ശേഖരിച്ചത്