മാടമ്പ്
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
പെരുവനം ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു പുരാതന നമ്പൂതിരി ഗൃഹം[തിരുത്തുക]
സോമയാജിക്ക് മുൻപുള്ള -ഉദ്ദേശം 200 കൊല്ലത്തിന് മുൻപുള്ള -മാടമ്പ് കുടുംബത്തിന്റെ അവസ്ഥയെ പറ്റി വ്യക്തമായ അറിവൊന്നുമില്ല.ഏകദേശം 300 കൊല്ലമേ ആയുള്ളൂ മാടമ്പ് കിരാലൂർക്ക് പോന്നിട്ട്.അതിന് മുൻപ് അവരുടെ കുടുംബം ആറാട്ടുപുഴ ആയിരുന്നു എന്ന അനുമാനം ഏറെക്കുറെ ശരിയാകാം.ആറാട്ടുപുഴ ക്ഷേത്രത്തിലെ ഊരായ്മ സ്ഥാനവും ക്ഷേത്രത്തിനടുത്ത് മാടമ്പിന്റെ അധീനതയിലുള്ള മഠവും വസ്തു വകകളും മഠത്തോട് ചേർന്നുള്ള മുല്ലത്തറ തേവരും ഇതിന് ഉപോൽബലകമായി പറയാവുന്നതാണ്.കിരാലൂരുള്ള തറവാടിന്റെ പഴക്കവും ഇവിടെ മറ്റ് പുരാതനമായ പ്രതിഷ്ഠകൾ ഒന്നും ഇല്ലെന്നുള്ളതും ഇതിനെ ശരിവെക്കുന്നു.ആറാട്ടുപുഴയോ കിരാലൂരോ പാമ്പുംകാവുകൾ ഇല്ലെന്നുള്ളത് മാടമ്പിനെക്കുറിച്ച് എടുത്തുപറയാവുന്ന ഒരു പ്രത്യേകതയാണ്.