Jump to content

പ്രത്യുൽപ്പാദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ ജീവികളെ സൃഷ്ടിക്കുന്ന (വംശവർദ്ധനം) ജൈവീക പ്രക്രിയയാണ് പ്രത്യുൽപ്പാദനം. ജീവനുള്ള ഏതൊന്നിന്റെയും അടിസ്ഥാന പ്രത്യേകതകളിലൊന്നാണ് പ്രത്യുൽപ്പാദനം. എല്ലാ ജീവികളും പ്രത്യുൽപ്പാദനത്തിന്റെ ഫലമായാണ് ഉണ്ടായത്. പ്രത്യുൽപ്പാദനത്തെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. ലൈംഗികമെന്നും അലൈംഗികമെന്നും.

ലൈംഗിക പ്രത്യുത്പാദനത്തിൽ പങ്കാളികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഫലമായി പുരുഷന്റെ ബീജകോശം സ്ത്രീയുടെ അണ്ഡകോശവുമായി ചേർന്ന് സിക്താണ്ഡം രൂപപ്പെടുകയും ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരുകയും ചെയ്യുന്നു. ഇതിനെ ഗർഭധാരണം എന്ന്‌ വിളിക്കുന്നു. പ്രസവത്തിലൂടെ കുട്ടി പുറത്തേക്ക് വരുന്നു. ഉദ്ധരിച്ച ലിംഗത്തിലൂടെ പുംബീജം സ്‌ത്രീയുടെ യോനിയിലേക്ക് നിക്ഷേപിക്കപ്പെടുകയാണ് ഇതിൽ ഉണ്ടാവുക. ഏകദേശം 28, 30 ദിവസം വരുന്ന ആർത്തവചക്രത്തിന്റെ ഏതാണ്ട് പകുതിയോടെ നടക്കുന്ന അണ്ഡവിസർജനകാലത്ത് ഗർഭധാരണം നടക്കാൻ സാധ്യത കൂടുതലാണ്.

അലൈംഗിക പ്രത്യുൽപ്പാദനം നടക്കുന്നതിനു് ഒരു സ്പീഷീസിലെ രണ്ട് ജിവികളുടെ ആവശ്യമില്ല. ബാക്ടീരിയകളിൽ അതിന്റെ കോശം വിഭജിക്കപ്പെട്ട് രണ്ട് ബാക്ടീരിയകളായി മാറുന്നത് അലൈംഗിക പ്രത്യുൽപ്പാദനത്തിനു് ഉദാഹരണമാണു്. ഏകകോശ ജീവികളിൽ മാത്രമല്ല അലൈംഗിക പ്രത്യുൽപ്പാദനം കാണപ്പെടുന്നത്.

സസ്യങ്ങളിൽ നല്ലൊരു ഭാഗത്തിനും അലൈംഗിക പ്രത്യുൽപ്പാദനം നടത്താൻ കഴിയുന്നവയാണ്‌.

മനുഷ്യരിൽ ലൈംഗിക പ്രത്യുത്പാദനമാണ് നടക്കുക. ആധുനിക വൈദ്യശാസ്ത്രം വളർച്ച പ്രാപിച്ചതോടുകൂടി വാടക ഗർഭധാരണം, പ്രസവം തുടങ്ങിയ രീതികൾ വികസിച്ചു വന്നിട്ടുണ്ട്. പ്രത്യുത്പാദനം വഴി ജീവിവർഗ്ഗങ്ങളിലെ ജനിതക ഘടകങ്ങൾ പുതിയ തലമുറയിലേക്ക് പകർന്നു കൊടുക്കാൻ സാധിക്കുന്നു. വ്യത്യസ്ത ജനിതക പാരമ്പര്യമുള്ളവർ തമ്മിലുള്ള ഇണചേരൽ കൂടുതൽ മികച്ച ഒരു വംശത്തിന്റെ ഉത്പാദനത്തിന് കാരണമാകുന്നു. ഇതാണ് മിശ്രവിവാഹിതരുടെ മക്കളിൽ ചില രോഗങ്ങൾ കുറഞ്ഞു കാണപ്പെടാൻ കാരണം. എന്നാൽ രക്തബന്ധം ഉള്ളവർ തമ്മിൽ ഇണച്ചേർന്നു ഉണ്ടാകുന്ന തലമുറയിൽ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉദാ: എസ്എംഎ രോഗം

"https://ml.chped.com/w/index.php?title=പ്രത്യുൽപ്പാദനം&oldid=4094106" എന്ന താളിൽനിന്ന് ശേഖരിച്ചത്