Jump to content

പാഠമാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാഠമാല കൈയെഴുത്ത് പ്രതി

ഹെർമ്മൻ ഗുണ്ടർട്ട് മദിരാശി സർക്കാറിനു വേണ്ടി തയ്യാറാക്കിയ മലയാളപാഠപുസ്തകമാണ് പാഠമാല. ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിൽ ഇതിന്റെ ഒരു കൈയെഴുത്ത് പ്രതി ലഭ്യമാണ്. പാഠമാല പ്രസിദ്ധീകരിച്ചതു് 1860-ലാണു്. വിവിധകൃതികളിൽനിന്നു രസകരങ്ങളായ വാങ്മയ സുമങ്ങൾ വിദ്യാർത്ഥികൾക്കു പ്രയോജനപ്പെടുംവിധത്തിൽ ആദ്യമായി ശേഖരിച്ചു പ്രസിദ്ധീകരിച്ചതാണ് പാഠമാല. [1]

ഇതിൽ ഗദ്യപാഠങ്ങളും പദ്യപാഠങ്ങളും അടങ്ങീട്ടുണ്ടു്. ഗദ്യപാഠങ്ങൾ പ്രായേണ ഗുണ്ടർട്ടുതന്നെയാണു് എഴുതിച്ചർത്തിരിക്കുന്നതു്. പദ്യപാഠങ്ങൾക്കു് (1) ഇട്ടിക്കൊമ്പിമന്നവന്റെ എന്നു് അദ്ദേഹം പറയുന്ന കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ പഞ്ചതന്ത്രം. (2) അതേ കവിയുടെ വേതാളചരിതം; (3) നളചരിതം കിളിപ്പാട്ടു്, (4) ഭാരതം കിളിപ്പാട്ടു്. (5) മുദ്രാരാക്ഷസം,(6)ചാണാക്യസുത്രംകിളിപ്പാട്ടു,(7)ജ്ഞാനപ്പാന,(8)കേരളവർമ്മരാമായണം,(9)ഉത്തരരാമായണംകിളിപ്പാട്ടു്,(10)ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്,(11)ഭാഗവതം കിളിപ്പാട്ടു്, (12) ശീലാവതി, (13)മോക്ഷദായകം, (14)വൈരാഗ്യചേന്ദ്രാദയം,(15)ശ്രീകൃഷ്ണചരിതംമണിപ്രവാളം എന്നീ പ്രസിദ്ധ കൃതികളിൽനിന്നുമാത്രമല്ല,(16) നിദാനം, (17) അഞ്ചടി, (18) ഏകാദശീമാഹാത്മ്യം ഗാഥ, (19) ചന്ദ്രസംഗമം,(20) സഹേദവവാക്യം എന്നീ അപ്രസിദ്ധ കൃതികളിൽ നിന്നുംകൂടി ഉദാഹരണങ്ങൾസ്വീകരിച്ചിട്ടുണ്ട്. രാമചരിതത്തിൽ നിന്നു് ആറുപാട്ടുകളും എടുത്തുേചർത്തിട്ടുണ്ടു്. ആകെക്കൂടി ഭാഷയ്ക്കു് ഏറ്റവും ഉപേയാഗമുള്ള ഒരു പുസ്തകമാണു് പാഠമാല. ഇൻസ്പെക്ടരായിരുന്ന കാലത്തു പള്ളിക്കൂടത്തിൽ പഠിപ്പിക്കുന്നതിനു വേണ്ടിയാണു് അതിലെ പാഠങ്ങൾ ഗുണ്ടർട്ട് സംവിധാനം ചെയ്തതു്. ഡോ: സ്കറിയ സക്കറിയ ഈ കൈയെഴുത്തുപ്രതിയെ പറ്റിയും പാഠമാല എന്ന പുസ്തകത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിശദമായി എഴുതിയിട്ടൂണ്ട്.

ഈ കൈയെഴുത്ത് പ്രതിയിൽ കാണുന്ന ചില ഗദ്യ പദ്യങ്ങൾ[തിരുത്തുക]

  • കൃഷ്ണന്റെ ബാല്യകഥ
  • കാക്ക അരയന്നത്തെ കൊണ്ടു സർപ്പത്തെ കൊല്ലിച്ചതു
  • മഹാഭാരതം കിളിപ്പാട്ടിൽ നിന്നുള്ള ഭാഗങ്ങൾ
  • സുറിയാണികൾ പറങ്കിപാതിരികളുടെ വശത്തായ ശെഷം മത്സരിച്ചു സ്വാതന്ത്രം പ്രാപിച്ച പ്രകാരം
  • ദമയന്തി ചെദി രാജ്യത്തിൽ പോയതു
  • പഞ്ചതന്ത്രവാക്യങ്ങൾ
  • മലയാളം പഴം‌ചൊല്ലുകൾ

പുറം കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. എസ്. പരമേശ്വര അയ്യർ, ഉള്ളൂർ. കേരള സാഹിത്യ ചരിത്രം. തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി. p. 139.
"https://ml.chped.com/w/index.php?title=പാഠമാല&oldid=3517625" എന്ന താളിൽനിന്ന് ശേഖരിച്ചത്