പാക് നിയന്ത്രിത കാശ്മീർ
ദൃശ്യരൂപം
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/d/d5/Pakistan_in_its_region_%28disputed_hatched%29.svg/300px-Pakistan_in_its_region_%28disputed_hatched%29.svg.png)
പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കാശ്മിരിന്റെ ഭാഗത്തെയാണ് പാക് നിയന്ത്രിത കാശ്മീർ എന്ന് പറയുന്നത്. ബാക്കിയുള്ള കാശ്മീരിന്റെ ഭാഗങ്ങൾ ചൈനയുടെയും ഇന്ത്യയുടെയും നിയന്ത്രണത്തിലാണ്.
പാക് നിയന്ത്രിത കാശ്മീരിനെ രണ്ടു ഭൂപ്രദേശങ്ങളായി തിരിച്ചിരിക്കുന്നു. അവയാണ്:
- ആസാദ് കശ്മീർ
- ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ, മുമ്പ് അറിയപ്പെട്ടിരുന്നത് വടക്കൻ പ്രദേശങ്ങൾ എന്നാണ്.
പാക് നിയന്ത്രിത കാശ്മീരിന്റെ വിസ്തൃതി 86,268 ച.കി.മീ (33,308 ച.മൈ) ആണ്. ഇത് യൂറോപ്യൻ രാജ്യമായ ബെൽജിയത്തിന്റെ വിസ്തൃതിയേക്കാൾ കൂടുതലാണ്.