Jump to content

ഒ.പി.നയ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒ.പി.നയ്യാർ
ജനനം(1926-01-16)ജനുവരി 16, 1926
മരണം2007 ജനുവരി 28 (വയസ്സ്: 81)
തൊഴിൽസംഗീത സംവിധായകൻ

സംഗീത സംവിധായകനായ ഓംകാർ പ്രസാദ് നയ്യാർ എന്ന ഒ.പി.നയ്യാർ ബ്രിട്ടീഷ് ഇൻഡ്യയിലെ ലാഹോറിൽ 1926 ജനുവരി 16 നു ജനിച്ചു. 1949 ൽ പുറത്തിറങ്ങിയ "കനീസ്" എന്ന ചിത്രത്തിനു പശ്ചാത്തലസംഗീതം ഒരുക്കിക്കൊണ്ടായിരുന്നു തുടക്കം.1952 ൽ പുറത്തിറങ്ങിയ "ആസ്മാൻ" എന്ന ചിത്രത്തിൽ ആദ്യമായി സംഗീതസംവിധാനം നിർവ്വഹിച്ചു. തുടർന്ന് "ചം ചമാ ചം","ബാസ്"(1953) എന്നീ ചിത്രങ്ങളും നയ്യാരുടെ സംഗീതസംവിധാന മേൽനോട്ടത്തിൽ പുറത്തിറങ്ങി. ഗീതാ ദത്ത്,ആശാ ബോസ്‌ ലേ, മുഹമ്മദ് റാഫി എന്നീ ഗായകർക്കൊപ്പം നയ്യാർ സഹകരിച്ചിരുന്നു. എന്നാൽ ലതാ മങ്കേഷ്കർ അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ പാടിയിട്ടില്ല. ദക്ഷിണേന്ത്യൻ സിനിമകൾക്കു വേണ്ടിയും അദ്ദേഹം സംഗീതം പകർന്നിരുന്നു.[1]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.chped.com/w/index.php?title=ഒ.പി.നയ്യാർ&oldid=3626949" എന്ന താളിൽനിന്ന് ശേഖരിച്ചത്