ഇളനീരാട്ടം
ദൃശ്യരൂപം
![](http://chped.net/https/upload.wikimedia.org/wikipedia/commons/thumb/a/a9/Kottiyoor_temple_festival.jpg/300px-Kottiyoor_temple_festival.jpg)
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവത്തിലെ ഒരു പ്രധാന ചടങ്ങാണ് ഇളനീരാട്ടം. കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നു വിശ്വാസികളായ തീയർ സമുദായക്കാർ കൊണ്ടുവരുന്ന ഇളനീർ വെട്ടിയെടുക്കുന്ന കരിക്കിൻ വെള്ളം ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. ഇളനീരാട്ടത്തിന്റെ തലേന്ന് നടക്കുന്ന ഇളനീർ വെപ്പും ഉത്സവത്തിലെ പ്രധാന ചടങ്ങാണ്.ഇളനീരാട്ടം പോലുള്ള ആചാരങ്ങൾ തെറ്റാണ് എന്ന് ചൂണ്ടികാട്ടിയ നവോത്ഥനനായകൻ ആണ് വാഗ്ഭടാനന്ദൻ. കൊട്ടിയൂർ ഉത്സവപ്പാട്ട് എന്ന കൃതിയിൽ ഇത് സൂചിപ്പിച്ചിട്ടു ഉണ്ട്