ഇന്ത്യൻ ഇലമൂക്കൻവാവൽ
ഇന്ത്യൻ ഇലമൂക്കൻവാവൽ | |
---|---|
Profile of Schneider's leaf nosed bat | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. speoris
|
Binomial name | |
Hipposideros speoris (Schneider, 1800)
| |
Schneider's leaf-nosed bat range |
ഇടത്തരം വലിപ്പമുള്ള ഇന്ത്യൻ ഇലമൂക്കൻവാവലിനു[2] (ശാസ്ത്രീയ നാമം : Hipposideros speoris) ചാരനിറം മുതൽ ഓറഞ്ചു കലർന്ന തവിട്ടുവരെയാകാം. എന്നാൽ തോളുകൾകിടയിലും അടിവശത്തും നന്നായി വിളറിയ നിറമായിരിക്കും. ചെറിയ ചെവികളായിരിക്കും. നാസികയിതൾ ‘സ്മോളർ ലീഫ്നോസ്ട്’വാവലുകളുടേതുപോലെയായിരിക്കും. നാസാരന്ധ്രത്തോട് ചേർന്ന മൂന്ന് അധിക നാസികയിതളുകളുടെ കാര്യത്തിലും വികാസം പ്രാപിച്ച ലാപ്പെറ്റു(lappet)കളുടെ കാര്യത്തിലുമാണ് വ്യത്യാസമുള്ളത്.
പെരുമാറ്റം[തിരുത്തുക]
അസ്തമയശേഷം പത്തുമിനിറ്റ് കഴിഞ്ഞ് താമസസ്ഥലം വിടുന്നു. 10-15 വാവലുകളുടെ ചെറിയ സംഘങ്ങളായാണ് വേട്ടയാടുന്നത്. വർഷത്തിൻറെ മിക്കവാറും സമയം ആണും പെണ്ണും ഒന്നിച്ചു കഴിയുന്നു.
വലിപ്പം[തിരുത്തുക]
കൈകളുടെതടക്കം തോളിൻറെ നീളം 4.5-5.4 സെ.മീ. ശരീരത്തിൻറെ മൊത്തം നീളം 4.6-6.2 സെ.മീ.
ആവാസം കാണപ്പെടുന്നത്[തിരുത്തുക]
ഇന്ത്യയിലെ തനതു (Endemic) സ്പിഷീസാണ് ഇത്. കൂടുതലായി കണപ്പെടുന്നത് ദക്ഷിണേന്ത്യയിലെ വനങ്ങളിലും കുന്നുകളിലുമാണ്. ഗുജറാത്തിലും ഒറീസ്സയിലും ഉത്തർപ്രദേശിലും കാണപ്പെടുന്നു. ഗുഹകളിലും തുരങ്കങ്ങളിലും ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലും കുന്നുകളിലെ വിള്ളലുകളിലുമാണ് കഴിയുന്നത്.·ഏറ്റവും നന്നായി കാണാവുന്നത് – മഹാരാഷ്ട്രയിലെ എലെഫന്റ ഗുഹകളിലാണ് (elephanta caves).
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Hipposideros speoris". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2018-02-08.
{{cite web}}
: Cite uses deprecated parameter|authors=
(help); Invalid|ref=harv
(help); Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.