Jump to content

അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കൊമഡേഷൻ വ്യത്യാസം വരുത്തിക്കൊണ്ട് കണ്ണിന്റെ ഫോക്കസ് ഒരു ദൂരത്ത് നിന്നും മറ്റൊരു ദൂരത്തിലേക്ക് മാറ്റുന്നത്, വേഗത്തിലും കൃത്യതയോടെയും ചെയ്യാൻ പറ്റാതെ വരുന്ന അവസ്ഥയാണ് അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി അല്ലെങ്കിൽ അക്കൊമഡേറ്റീവ് ഇനേർഷ്യ എന്ന് അറിയപ്പെടുന്നത്.[1] ഇത് വിഷ്വൽ ക്ഷീണം, തലവേദന, വായിക്കാൻ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും.[2] ഈ പ്രശ്നം ഉള്ളവരിൽ ദൂരെ നിന്നും അടുത്തേക്കോ തിരിച്ചോ ഫോക്കസ് മാറ്റുമ്പോൾ ഒരു നിമിഷം കാഴ്ച മങ്ങുന്നു. ഈ മങ്ങലിന്റെ വ്യാപ്തിയും മങ്ങൽ നീണ്ട് നിൽക്കുന്ന സമയവും പ്രശ്നത്തിന്റെ വ്യാപ്തിയെ ആശ്രയിച്ചിരിക്കുന്നു.[3]

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ഒരു അകലത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഫോക്കസ് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടാണ് അക്കൊമഡേഷൻ ഇൻഫെസിലിറ്റിയുടെ ഏറ്റവും സാധാരണമായ ലക്ഷണം.[1]

ചികിത്സ[തിരുത്തുക]

കാഴ്ച വിലയിരുത്തലും സൈക്ലോപ്ലെജിക് റിഫ്രാക്ഷനും നടത്തി, റിഫ്രാക്റ്റീവ് പിശകുകൾ ഉണ്ടെങ്കിൽ അത് ആദ്യം ശരിയാക്കണം. വിഷൻ തെറാപ്പി / ഓർത്തോപ്റ്റിക്സ് ഉപയോഗിച്ചാണ് അക്കൊമഡേറ്റീവ് ഇൻഫെസിലിറ്റി സാധാരണയായി ചികിൽസിക്കുന്നത്. ഒരു പഠനത്തിൽ 12 ആഴ്ചത്തെ ചികിത്സ വിഷ്വൽ അക്കൊമഡേഷനെ സാരമായി ബാധിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.[4]

പരാമർശങ്ങൾ[തിരുത്തുക]

  1. 1.0 1.1 William J., Benjamin (2006). "Accommodation, the Pupil, and Presbyopia". Borish's clinical refraction (2nd ed.). St. Louis Mo.: Butterworth Heinemann/Elsevier. p. 112. ISBN 978-0-7506-7524-6.
  2. Cacho-Martínez, Pilar; Cantó-Cerdán, Mario; Carbonell-Bonete, Stela; García-Muñoz, Ángel (2015-08-16). "Characterization of Visual Symptomatology Associated with Refractive, Accommodative, and Binocular Anomalies". Journal of Ophthalmology. 2015 (2015): 895803. doi:10.1155/2015/895803. PMC 4553196. PMID 26351575.{{cite journal}}: CS1 maint: unflagged free DOI (link)
  3. Hennessey, Daniel; Iosue, Richard A.; Rouse, Michael W. (1984). "Relation of Symptoms to Accommodative Infacility of School-Aged Children". Optometry and Vision Science (in അമേരിക്കൻ ഇംഗ്ലീഷ്). 61 (3): 177–183. ISSN 1538-9235. PMID 6720863.
  4. Scheiman, Mitchell; Cotter, Susan; Kulp, Marjean Taylor; Mitchell, G. Lynn; Cooper, Jeffrey; Gallaway, Michael; Hopkins, Kristine B.; Bartuccio, Mary; Chung, Ida (2011). "Treatment of Accommodative Dysfunction in Children: Results from an Random Clinical Trial". Optometry and Vision Science. 88 (11): 1343–1352. doi:10.1097/OPX.0b013e31822f4d7c. ISSN 1040-5488. PMC 3204163. PMID 21873922.